CinemaKollywoodNEWS

ധനുഷിന്‍റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്!

സൂപ്പര്‍ താരം ധനുഷിന്റെ വളര്‍ച്ച തമിഴ് സിനിമയ്ക്ക് പുതിയ ഒരു സൂപ്പര്‍ താരത്തെയാണ് സമ്മാനിച്ചത്. വാണിജ്യപരമായ സിനിമകള്‍ ചെയ്തു ആരാധകരെ സൃഷ്ടിച്ചും, കലാമൂല്യമുള്ള സിനിമകളിലൂടെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയും ധനുഷ് തമിഴിലെ മുന്‍നിര സൂപ്പര്‍ താരങ്ങളില്‍ ഒരാളായത് ചുരുങ്ങിയ കാലയളവ് കൊണ്ടായിരുന്നു. ‘കാതല്‍ കൊണ്ടെയ്ന്‍’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് പ്രേക്ഷകരുടെ ഇഷ്ടനടനായത്. അത് പോലെ ധനുഷിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ മറ്റൊരു ചിത്രമാണ് ‘പൊല്ലാധവൻ’. ധനുഷിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ ഈ ചിത്രം പുറത്തിറങ്ങിയിട്ടു പത്തു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ചിത്രത്തിലെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ട് ധനുഷ് ‘പൊല്ലാധവന്റെ പത്താം പിറന്നാള്‍ ആഘോഷമാക്കി. ഹോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുന്ന ധനുഷ് ‘വാടാ ചെന്നൈ’ എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അമലാ പോള്‍ നായികയാകുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയും മുഖ്യകഥാപാത്രമായി ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button