അയാള്‍ അവനെ ബലാത്സഗം ചെയ്തു; വെളിപ്പെടുത്തലുമായി ഡൊമിനിക് ബ്രാസിയ

ഹോളിവുഡില്‍ നിന്ന് മറ്റൊരു വിചിത്ര ലൈംഗിക ചൂഷണ കഥ പുറത്തു വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍ അന്നത്തെ ബാല നടനായിരുന്ന കോറെ ഹൈമിനെ ബലാത്സംഗം ചെയ്തു എന്നാണ് വെളിപ്പെടുത്തല്‍. കോറെയുടെ സുഹൃത്തും നടനുമായ ഡൊമിനിക് ബ്രാസിയയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 1986ല്‍ പുറത്തിറങ്ങിയ ‘ലൂക്കാസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ സമയത്തായിരുന്നു ബലാത്സംഗം നടന്നതെന്ന് ഡൊമനിക് ബ്രാസിയ വെളിപ്പെടുത്തി.

 
സിനിമയുടെ ചിത്രീകരണത്തിനിടെ ഇവര്‍ ഇരുവരും പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഡൊമനിക് ബ്രാസിയ തുറന്നു പറയുന്നു. മുന്‍പൊരിക്കല്‍ കോറെ തന്നെ തന്നോട് പങ്കുവച്ച കാര്യങ്ങളാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനവും എച്ച്ഐവി ബാധിതനായ ഷീനിന്റെ പ്രതികരണം. . മയക്കുമരുന്നുകള്‍ക്ക് അടിമയായ കോറെ ഹൈമ 38-ആം വയസ്സില്‍ മരണപ്പെട്ടിരുന്നു. അമേരിക്കന്‍ ടാബ്ലോയ്ഡായ ദി നാഷണല്‍ എന്‍ക്വയററിലൂടെയായിരുന്നു ഡൊമനിക് ബ്രാസിയയുടെ വെളിപ്പെടുത്തല്‍.

Share
Leave a Comment