
ബോളിവുഡിലെ ശ്രദ്ധേയരായ താര ദമ്പതികളാണ് ഐശ്വര്യയും അഭിഷേകും.കഴിഞ്ഞ ദിവസം ഐശ്വര്യയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയ ഫോട്ടോഗ്രാഫറോട് അഭിഷേക് ദേഷ്യപ്പെട്ട സംഭവമാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ച.
ഐശ്വര്യയുടെ അടുത്ത സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിന് ശേഷം മടങ്ങുകയായിരുന്നു ഇരുവരും.മനീഷിന്‍റെ വീടിനു ചുറ്റും തടിച്ചുകൂടിയ പാപ്പരാസികള്‍ ഐശ്വര്യയുടെ ചിത്രം പകര്‍ത്തി. ഐശ്വര്യ കാറില്‍ കയറുമ്പോൾ ഒരാള്‍ ചിത്രമെടുത്തു. അഭിഷേകിന് അതിഷ്ടമായില്ല. ആ ഫോട്ടോഗ്രാഫറെ അടുത്തുവിളിച്ച് ശകാരിച്ച ശേഷം ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ താരം ആവശ്യപ്പെട്ടു.
Post Your Comments