CinemaMollywoodNEWS

‘ആട് 2’-വിലെ ബാലെ ടീമിനെ പരിചയപ്പെടാം

ക്രിസ്മസിന് റിലീസിന് എത്തുന്ന മിഥുന്‍ മാനുവല്‍ തോസിന്റെ ‘ആട് 2’ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ നായകനായി അഭിനയിച്ച ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ആദ്യഭാഗം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഓളമുണ്ടാക്കിതിനു പിന്നാലെയാണ് മിഥുന്‍ ആടിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ചിത്രീകരണത്തിനിടെ ‘ആട് -2’വും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മാസ് രംഗങ്ങളാല്‍ സമ്പന്നമാകുന്ന ചിത്രത്തില്‍ ഷാജി പാപ്പാനും പിള്ളേരും കളര്‍ഫുളാകാന്‍ തയ്യാറായി കഴിഞ്ഞു. ഷാജി പാപ്പന്റെ നേതൃത്വത്തിലുള്ള പോത്ത് മുക്കിലെ ‘വിന്നേഴ്സ്’ വടംവലി ടീമിനെ ആരും മറക്കാനിടയില്ല, ഇതേ ടീം ‘ആട് 2’ വിലെത്തുമ്പോള്‍ അത് ബാലെ ട്രൂപ്പായി പരിണമിച്ചോ എന്നതാണ് മറ്റൊരു സംശയം, കാരണം പാപ്പാനും പിള്ളേരും ബാലെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. കോമഡി ട്രാക്കില്‍ കഥ പറയുന്ന ‘ആട് 2’ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് തന്നെ കരുതാം.

shortlink

Related Articles

Post Your Comments


Back to top button