KollywoodLatest NewsMollywoodTollywood

മലയാളികളുടെ ഇഷ്ട ഭക്ഷണം അനുഷ്കയ്ക്കും പ്രിയപ്പെട്ടതാണ്

ബാഹുബലിയിലെ ദേവസേന എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്  ഇന്ത്യയൊട്ടാകെ  ആരാധകരെ സ്വന്തമാക്കിയ നായികയാണ് അനുഷ്‌ക ഷെട്ടി.കഥാപാത്രങ്ങൾക്കായി വളരെയധികം വേഷപകർച്ചകൾ നടത്താറുള്ള ഒരു താരം കൂടിയാണ് അനുഷ്ക‍.

സൈസ് സീറോ എന്ന ചിത്രത്തിനായി ഇരുപത് കിലോ വർദ്ധിപ്പിച്ചതും പിന്നീട് ബാഹുബലിക്ക് വേണ്ടി തൂക്കം കുറച്ചതുമെല്ലാം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു.ഫിറ്റ്നെസിന് വളരെയധികം പ്രാധാന്യം നൽകുന്ന ആളാണ് അനുഷ്ക.സിനിമയിലേക്ക് വരുന്നതിനു മുമ്പേ സർട്ടിഫൈഡ് യോഗ അധ്യാപികയും പരീശിലക‌യുമായിരുന്നു അനുഷ്ക.

ഭക്ഷണ കാര്യത്തിൽ നിയന്ത്രണം നൽകാറുണ്ടെങ്കിലും ഇഷ്ട ഭക്ഷണം കണ്ടാൽ അനുഷ്ക കഴിക്കും. താരത്തിന്റെ വളരെ പ്രിയപ്പെട്ട ഭക്ഷണം കൂടിയാണ് നമ്മള്‍ മലയാളികൾ കഴിക്കാറുള്ള ഇടിയപ്പം. ഒരിക്കൽ ട്വിറ്ററിൽ ഇടിയപ്പവും മുട്ടക്കറിയും കഴിക്കുന്നതിന്റെ ചിത്രം ആരാധകർക്കായി താരം പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button