തന്റെ സ്വകാര്യ ചിത്രം പകര്‍ത്തി ആരാധകര്‍ക്ക് വില്ക്കാന് ശ്രമിച്ചവര്‍ക്ക് ഗംഭീരമറുപടിയുമായി ഓസ്ട്രേലിയന്‍ ഗായിക സിയാ ഫര്‍ളര്‍. സ്വകാര്യതയില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് സിയാ. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ പ്രവര്‍ത്തിയില്‍ ആരാധകര്‍ അത്ഭുതപ്പെട്ടു.
നഗ്നയായി നിന്ന് സൂര്യസ്നാനം ചെയ്യുന്ന സിയായുടെ ചിത്രമാണ് ആരോ പകര്‍ത്തി, ഒരു ഫോട്ടോ ഏജന്‍സിക്ക് നല്‍കിയത്. ഏജന്‍സി തങ്ങളുടെ വാട്ടര്‍മാര്‍ക്കോടെ ഇത് വന്‍തുകയ്ക്ക് വില്ക്കാന് ശ്രമിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെയാണ് മറുപടിയുമായി താരം നേരിട്ട് രംഗത്തെത്തിയത്.
സിയ ട്വിറ്ററിലൂൂടെ നല്കിയ മറുപടി ഇങ്ങനെ: ‘എന്റെ ആരാധകര്‍ക്ക് ആരോ എന്റെ നഗ്ന ചിത്രങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ പണം ലാഭിച്ചോളൂ. ഇതാ, ഇവിടെ ആ ചിത്രം സൗജന്യമായി കാണാം.’ ഈ അടിക്കുറിപ്പോടെ സിയ തന്റെ ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു. അതേസമയം, ഫോട്ടോ പകര്‍ത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Post Your Comments