Latest NewsMollywood

ആ ഡയലോഗിന്‍റെ പിറവിയെക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു

ത്യൻ അന്തിക്കാടിന്‍റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലെ ദാസനെയും വിജയനെയും മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.സിനിമ പുറത്തിറങ്ങി മുപ്പത് വർഷങ്ങൾ പിന്നിട്ടിട്ടും ആ ചിത്രത്തിലെ ഒരു ഡയലോഗ് മലയാളികൾ ഇന്നും നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കി തുടരുകയാണ്.

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന ഡയലോഗ് മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.ഈ ഡയലോഗിന്‍റെ സൃഷ്ടിയെക്കുറിച്ചു സംവിധായകൻ സത്യൻ അന്തിക്കാട്  പറയുന്നതിങ്ങനെ . പൂർണ്ണമായും ശ്രീനിവാസന്‍റെ സൃഷ്ടിയാണ്. സാധാരണ ഷൂട്ടിങ്ങ് തുടങ്ങുന്നതിന്‍റെ തലേദിവസമാണ് ശ്രീനി അടുത്ത ദിവസത്തേക്കുള്ള സീനുകൾ എഴുതുന്നത് എന്നാൽ നാടോടികാറ്റിൽ പതിവിനു വിപരീതമായി വിജയനും ദാസനും ഗൾഫിൽ പോകുന്നതു വരെയുള്ള രംഗം ശ്രീനി എഴുതി ഒരു കെട്ടു പേപ്പറുകൾ എന്‍റെ കൈയ്യിൽ തന്നു. അക്കൂട്ടത്തിൽപെട്ടതായിരുന്നു ഈ ഡയലോഗും. ഡയലോഗിന്‍റെ പ്രത്യേകത കൊണ്ട് സിനിമയിൽ പലയിടത്തും ബോധപൂർവ്വം ഇത് ആവർത്തിച്ചിട്ടുണ്ട്.

നിത്യജീവിതത്തിൽ ചിലനേരം സിനിമയേക്കാൾ രസകരമായ ഡയലോഗുകൾ ഞങ്ങളുടെ ഇടയിൽ ഉണ്ടാകാറുണ്ട്. ഒരു സംവിധായകനും എഴുത്തുകാരനും എന്നതിലുപരി ഞങ്ങൾ തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇത്തരം ഹിറ്റ് ഡയലോഗുകൾ ഉണ്ടാകാനുള്ള ഒരു കാരണം. ശരിക്കും പറഞ്ഞാൽ ദാസനിലും വിജയനിലുമുള്ളത് ഞങ്ങളുടെ രണ്ടുപേരുടെയും അംശമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button