
ദിലീപ് നായകനായ ‘രാമലീല’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരവേ ചിത്രത്തിന്റെ ഒദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നാല്‍പ്പത് ദിവസം പിന്നിട്ട ചിത്രം 55 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയത്. മലയാളത്തില്‍ അന്‍പത് കോടി കളക്ഷന്‍ നേടുന്ന പത്താമത്തെ ചിത്രമാണ് ‘രാമലീല’ . ദിലീപിന്റെ രണ്ടാം ചിത്രവും,ഷാഫി സംവിധാനം ചെയ്യുന്ന ‘ടു കണ്ട്രീസ്’ ആണ് അന്‍പത് കോടി കളക്റ്റ് ചെയ്ത മറ്റൊരു ദിലീപ് ചിത്രം. സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്.
Post Your Comments