BollywoodCinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ചാനല്‍ പരിപാടിയ്ക്കെത്തിയ പാര്‍വതിയ്ക്ക് കിട്ടിയത് കിടിലന്‍ പണി..!

എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ പാര്‍വതി ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നു. പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിള്‍’ നവംബര്‍ 10ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജയ എന്ന മലയാളികഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് നായകാനായി എത്തുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഹിന്ദി ചാനലുകളില്‍ തിളങ്ങുകയാണ് പാര്‍വതി ഇപ്പോള്‍.

ഒരു പ്രധാന പരിപാടിക്കിടെ കിടിലന്‍ പണിയാണ് താരത്തെ തേടിയെത്തിയത്. മൊഴിമാറ്റമായിരുന്നു അവതാരകന്‍ പര്‍വതിക്കായി ഒരുക്കിയ പണി. അമിതാഭ് ബച്ചന്‍ ചിത്രമായ ‘പികു’വിലെ സംഭാഷണമാണ് പാര്‍വതിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റാനായി നല്‍കിയത്. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ പാര്‍വതി ഇത് തര്‍ജമ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മലയാളികളോടും, അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതായും പാര്‍വതി തമാശയായി പറഞ്ഞു. ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു താരം പരിപാടിക്കെത്തിയത്. കൃഷ്ണ അഭിഷേക് അവതാരകനായ പരിപാടിയില്‍ മിഥുന്‍ ചക്രവര്‍ത്തിയും പങ്കെടുത്തിരുന്നു

 

shortlink

Related Articles

Post Your Comments


Back to top button