രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൈല ഉഷ വീണ്ടും അഭിനയലോകത്ത് സജീവമാകുന്നു. അനില്‍ രാധാകൃഷ്ണന് മേനോന് സംവിധാനം ചെയ്യുന്ന ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്സ്) ലൂടെയാണ് നൈല തിരിച്ചെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലുടനീളം ജീവിതത്തില്‍ ഏറ്റവും വലിയ സാഹസമെന്ന് കരുതിയ കാര്യമാണ് ചെയ്യേണ്ടിവന്നതെന്ന് നൈല പറയുന്നു.
തന്റെ ഏറ്റവും വലിയ ഭയത്തേ ഷൂട്ടിംഗിലുടനീളം നേരിടേണ്ടിവന്നുവെന്നും അതുകൊണ്ട് വളരെ കഠിനമായിരുന്നു അഭിനയമെന്നും നൈല പറയുന്നു. തന്റെ സംബന്ധിച്ച് ഏറ്റവും വലിയ പേടിയാണ് സ്കൂട്ടര്‍ ഓടിക്കുന്നത്. എന്നാല്‍ ഈ കഥാപാത്രത്തിന്റെ 50 ശതമാനവും സ്കൂട്ടര്‍ ഓടിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ട് തന്നെ . ‘ഷൂട്ടിംഗിനായി ട്രാഫിക് തടഞ്ഞുനിര്‍ത്തി എന്നോട്ട് അക്ഷന്‍ പറയുമ്പോള്‍ മുതല്‍ ഞാന്‍ എല്ലാം തെറ്റിക്കാന്‍ തുടങ്ങും. സ്കൂട്ടറില്‍ ഇരുന്നുകൊണ്ടുള്ള എല്ലാ ഷോട്ടുകളും ഒരു 10-15 ടേക്കെങ്കിലും എടുക്കേണ്ടിവന്നിട്ടുണ്ട്. ഒരുപാട് തവണ വണ്ടി കൈയ്യീന്ന് പാളിപോയുട്ടുണ്ട്. വണ്ടി മറിച്ചിട്ടിട്ടുവരെയുണ്ട്’, നൈല പറയുന്നു
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഒരു കോളനിയാണ് ദിവാന്‍ജി മൂല. ഇവിടുത്തെ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല ചിത്രത്തിലെത്തുന്നത്. അനില്‍ രാധാകൃഷ്ണന് മേനോനും കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തും ചേര്‍ന്നാണ് ദിവാന്‍ജി മൂലയുടെ തിരകഥ ഒരുക്കിയിരിക്കുന്നത്.
Post Your Comments