മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറത്തും മലയാളികളുടെ പ്രിയ ചിത്രമാണ് നാടോടിക്കാറ്റ്. ലളിതമായ ഹാസ്യത്തിലൂടെ തൊഴിലില്ലായ്മ അനുഭപ്പെടുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവിതം മനോഹരമായി സത്യന് അന്തിക്കാട് ആവിഷ്കരിച്ചു. ദാസനും വിജയനുമായി ശ്രീനിവാസനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്ന സമയത്തുണ്ടായ ചില സംഭവങ്ങള്‍ സംവിധായകന് സത്യന് പങ്കുവയ്ക്കുന്നു
തിലകനാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ അനന്തന് നമ്പ്യാരെ അവതരിപ്പിക്കുന്നത്. ക്ലൈമാക്സ് ചിത്രീകരിക്കേണ്ട സമയത്ത് തിലകന് ഒരു കാറപകടത്തില്‍പ്പെട്ട് സുഖമില്ലാതായി. ഞാനും ശ്രീനിവാസനും ഒരുപാട് ആലോചിച്ചിട്ടാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്സ് ഉണ്ടാക്കിയത്. ക്ലൈമാക്സ് സീക്വന്‍സില്‍ തിലകന്റെ ഡ്യൂപ്പാണ് അഭിനയിച്ചത്. അദ്ദേഹത്തെ ഒരു വീപ്പയില്‍ കയറ്റി ഇരുത്തി. അതില്‍ അനന്തന് നമ്പ്യാര്ര് പുറത്ത് വരുന്നേയില്ല. എല്ലാവരെയും പിടിച്ചു കൊണ്ടുപോകുന്ന സമയത്താണ് അനന്തന് നമ്പ്യാരെയും കാണിക്കുന്നത്. കോസ്റ്റ്യൂമറായിരുന്ന കുമാറാണ് തിലകന്റെ ഡ്യൂപ്പ് വേഷം ചെയ്തത്. തിലകന്റെ പരിക്ക് മാറാന്‍ മൂന്ന് മാസത്തോളം വേണമായിരുന്നു.പക്ഷേ നവംബര്‍ ആറിന് ചിത്രം ഇറക്കേണ്ടതിനാല്‍ നിവൃത്തി ഇല്ലായിരുന്നുവെന്നും സത്യന് പറയുന്നു.
Post Your Comments