സോഷ്യല്‍ മീഡിയയില്‍ വിവാദം പൊട്ടിമുളയ്ക്കാന്‍ നിമിഷ നേരങ്ങള്‍ മതി, ഒരു ഫോട്ടോ തന്നെ അതിനു ധാരാളം,അങ്ങനെ ഒരു വിവാദത്തിലാണിപ്പോള്‍ നടനും മോഡലുമായ മിലിന്ദ് സോമന്‍. തന്റെ പതിനെട്ടുകാരി കാമുകിക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്തതിനാണ് മിലിന്ദ് സോമന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. തന്‍റെ അന്‍പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് മിലിന്ദിന്റെ ഫോട്ടോ പ്രദര്‍ശനം. അന്‍പത്തി രണ്ടുകാരനായ ഇദ്ദേഹം പതിനെട്ടുകാരി കാമുകിയുമായി എത്തിയതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.
ഇയാള്‍ മനോരോഗിയാണ്, കൊച്ചു മകള്‍ ക്യൂട്ട് ആണല്ലോ എന്നൊക്കെയുള്ള കമന്റുകള്‍ ആയിരുന്നു പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. മിലിന്ദിന്റെ കാമുകി അങ്കിത ഒരു എയര്‍ഹോസ്റ്റസ് ആണ്.അവര്‍ക്ക് പതിനെട്ടു അല്ല പ്രായം 22 ആണെന്നും ചിലര്‍ കമന്‍റില്‍ വ്യക്തമാക്കുന്നുണ്ട്. പ്രണയത്തിനു പ്രായം ഒരു പ്രശ്നല്ലെന്നും നിങ്ങള്‍ പ്രണിയിക്കൂവെന്നും, ചിലര്‍ വിമര്‍ശനവുമായി എത്തിയ സംഘത്തിനു മറുപടിയും നല്‍കുന്നുണ്ട്. അങ്കിതയുമായുള്ള ചിത്രങ്ങള്‍ നേരത്തെയും മിലിന്ദ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്.
Post Your Comments