കാന്‍സറിനെ തുടര്‍ന്ന് വലയുന്ന സംവിധായികയ്ക്ക് സഹായവുമായി സൂപ്പര്‍താരം രംഗത്ത്. ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മിയാണ് കിഡ്നി കാന്‍സറിനെ തുടര്‍ന്ന് ദുരിത ജീവിതത്തില്‍ വലയുന്നത്. ബോളിവുഡ് താരം അമീര്‍ഖാനാണ് സഹായഹസ്തം നീട്ടിയിരിക്കുന്നത്. ദമാന്‍, റുദാലി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായികയാണ് കല്‍പ്പന.
കിഡ്നി കാന്‍സറിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഇവര്‍ കിടപ്പിലായിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്നു തിങ്കളാഴ്ച കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിസ് തുടര്‍ന്ന് പോവുന്നുണ്ടായിരുന്നു.
പ്രതിമാസം 2.5 ലക്ഷം രൂപ ചികിത്സാ ചെലവിനായി വേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്സ് അസോസിയേഷനും, ആമിര്‍ ഖാനും, രോഹിത് ഷെട്ടിയും ചേര്‍ന്ന് ഇവരുടെ മുഴുവന്‍ ചികിത്സാ ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ കല്പ്പനയുടെ ഒരു കിഡ്നി നീക്കം ചെയ്തു. രണ്ടാമത്തെ കിഡ്നിയില്‍ ഇപ്പോള്‍ അണുബാധ ഉണ്ടായിരിക്കുകയാണെന്ന് കല്പ്പനയുടെ അമ്മ പറയുന്നു.
Post Your Comments