
അലമാര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അതിഥി രവി.അലമാരയ്ക്ക് ശേഷം പ്രണവ് മോഹൻ ലാലിന്‍റെ ആദ്യ നായക ചിത്രം ആദിയിൽ അഭിനയിക്കുന്ന ത്രില്ലിലാണ് അതിഥി.അതിനിടയിൽ തന്‍റെ സിനിമ അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു.അഭിനയം പെട്ടെന്ന് പഠിച്ചെടുത്തു. എന്നാൽ ഒരു സീൻ മാത്രം അൽപ്പം വെള്ളം കുടിപ്പിച്ചു.ഒരേ സമയം കഴിക്കുന്നതിനിടയിൽ സംസാരിക്കുകയും ഫോൺ ചെയ്യുകയും ഒക്കെ വേണം ആ സീൻ പ്രയാസമായി തോന്നിയെന്ന് താരം പറഞ്ഞു.
സിനിമയിൽ ആരെയും പേടിച്ചിട്ടില്ല ,എന്നാൽ സോഷ്യൽ മീഡിയയേയും ട്രോളിനെയുമാണ് പേടി.കഴിഞ്ഞിടെ അലമാരയിലെ നായികയുടെ എന്ന് പറഞ്ഞു ഒരു വീഡിയോ പ്രചരിച്ചിരുന്നു .സിനിമ റിലീസ് ആയതോടെ അത് ഞാനല്ലെന്നു എല്ലാവർക്കും മനസിലായി.അതിൽ പേടിയൊന്നും തോന്നിയില്ല പേടിക്കാൻ നിന്നാൽ അതിനേ പിന്നീട് സമയം കാണൂ എന്നും താരം പറഞ്ഞു.
Post Your Comments