പത്മാവതി എന്ന ബോളിവുഡ് ചിത്രത്തിന് എതിരെയുള്ള ആരോപണങ്ങൾ തീരുന്നില്ല.പുതിയ ആരോപണങ്ങൾ ബിജെപി എം .പി യുടേതാണ്.അപൂർവ്വം സിനിമകളാണ് സംവിധായകരുടെ പേരുകൊണ്ട് പ്രശസ്തമാകുന്നത്.
അത്തരത്തിലൊരു സംവിധായകനാണ് സഞ്ജയ് ലീലാ ബന്‍സാലി.സിനിമ ചരിത്രം വളച്ചൊടിക്കുന്നുവെന്നാണ് ബിജെപിയുടെ ഉജ്ജെയ്ന്‍ എംപി ചിന്താമണി മാളവ്യ പറഞ്ഞത്.
സിനിമയ്ക്കെതിരേയും സംവിധായകന് ബന്‍സാലിയുടെ കുടുംബത്തിലെ സ്ത്രീകളെ അധിക്ഷേപിച്ചും ഫേസ്ബുക്കില്‍ നടത്തിയ മാളവ്യയുടെ പോസ്റ്റ് വന്‍ വിവാദമായി മാറുകയാണ്. അറിയപ്പെടുന്ന ഒരു സിനിമാക്കാരനില്‍ നിന്നുള്ള അപമാനം സഹിക്കാന്‍ പറ്റുന്നതല്ല എന്ന് വ്യക്തമാക്കിയ എംപി വീട്ടിലെ പെണ്ണുങ്ങള് ദിനംപ്രതി ഭര്‍ത്താവിനെ മാറ്റിക്കൊണ്ടിരിക്കുന്ന കുടുംബ പാരമ്പര്യമുള്ള സഞ്ജയ് ലീലാ ബന്‍സാലിയ്ക്ക് ‘ജോഹര്‍’ എന്നാല്‍ എന്താണെന്ന് അറിയാമോ എന്നാണ് ചോദിച്ചത്.
വിദേശ അധിനിവേശത്തിന് കീഴടങ്ങാതെ തങ്ങളുടെ വസ്തുവകകള്‍ തീയിട്ട് നശിപ്പിച്ച ശേഷം പാതിവ്രത്യം കാത്തുസൂക്ഷിക്കാന്‍ രജപുത്ര സ്ത്രീകള്‍ കുട്ടികളുമായി കൂട്ട ആത്മഹത്യ ചെയ്തിരുന്ന ആചാരമാണ് ജോഹര്‍. സിനിമയില്‍ ഖില്‍ജി പത്മാവതി പ്രണയം ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ ഈ പാരമ്പര്യത്തെ വളച്ചൊടിക്കുകയാണ് ബന്‍സാലി ചെയ്യുന്നതെന്നാണ് സിനിമയ്ക്കെതിരേ പ്രധാനമായി ഉയര്‍ന്നിരിക്കുന്ന ആരോപണം.
മറ്റു സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തവര്‍ ബന്‍സാലിയെ പോലെയുള്ളവരെ മനസ്സിലാക്കുന്നതും അറിയുന്നതും സിനിമയുടെ പേരിലാണ്. റാണി പത്മാവതിയെ അപമാനിക്കുന്നത് ഇഷ്ടപ്പെടാത്തവരുടെ നാട്ടില്‍ ചരിത്രം വളച്ചൊടിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ബിജെപി എംപി. വ്യക്തമാക്കി.
Post Your Comments