മുംബൈ: ജന്മദിനത്തോട് അനുബന്ധിച്ച് ബോളിവുഡ് തരാം ഐശ്വര്യ റായ് ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.ആയിരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് താരം. ഈ മാസം ഒന്നിന് ഐശ്വര്യാ റായ്ക്ക് 44 വയസ്സ് തികഞ്ഞതോടനുബന്ധിച്ചാണ് ഉച്ചഭക്ഷണ പദ്ധതി ആവിഷ്കരിച്ചത്.
ഇസ്കോണ്‍ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നെസ്) യുടെ അന്നമിത്ര ഫൗണ്ടേഷന്‍ നടത്തിവരുന്ന ഉച്ചഭക്ഷണ പദ്ധതിയിലൂടെയാണ് താരം ഭക്ഷണം നല്‍കുക. മുംബൈയിലും പരിസരമേഖലകളിലുമായി അഞ്ഞൂറോളം മുനിസിപ്പല്‍ സ്കൂളുകളിലും സംസ്ഥാനത്ത് രണ്ടായിരം സ്കൂളുകളിലും അന്നമിത്ര ഫൗണ്ടേഷന്‍ സ്ഥിരമായി പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്.
2004ല്‍ 900 കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച പദ്ധതി വഴി ഇന്നു രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 12 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.
Post Your Comments