വിവാഹം, കുടുംബം തുടങ്ങിയ ഘടകങ്ങള്‍ കാരണം പല നടിമാരും അഭിനയ ജീവിതം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ ഒരു കാലത്ത് വെള്ളിത്തിരയിലെ മിന്നും താരമായി നിന്നിരുന്ന മഹിമ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമാ ലോകത്ത് നിന്നും വിടവാങ്ങിയത്.
ഷാരൂഖ് ഖാന്റെ നായികയായി പര്‍ദേസിയിലൂടെ ബോളിവുഡിലെത്തിയ നടിയാണ് മഹിമാ ചൗധരി. ചിത്രത്തിന്‍റെ ഇരുപതു വര്ഷം പൂര്‍ത്തിയായ ചടങ്ങില്‍ പങ്കെടുത്ത താരം താന്‍ എന്തുകൊണ്ട് സിനിമാ ലോകം ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തുന്നു.
സിനിമയില്‍ വളരെക്കാലം താന്‍ നിന്നുവെങ്കിലും മുതിര്‍ന്ന താരങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ ഇല്ലാതായി. വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ല. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ലഭ്യമാകാതെ വന്നതോടെ സിനിമയില്‍ നിന്നും മാറി നില്ക്കാന്‍ തീരുമാനിച്ചുവെന്നും താരം പറഞ്ഞു.
അമിതാഭ് ബച്ചന്‍ തന്റെ കരിയറില്‍ ഇപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നു. അതുപോലെ ശക്തമായ വേഷങ്ങള്‍ മുതിര്‍ന്ന നടിമാര്‍ക്ക് ലഭിക്കുന്നില്ല. അത്തരം വേഷങ്ങള്‍ ഒരുക്കാന്‍ സംവിധായകര്‍ ശ്രമിക്കണമെന്നും മഹിമ പറഞ്ഞു.
Post Your Comments