മലയാളത്തില്‍ താരപുതന്മാര് സിനിമയിലെത്തുന്നത് പുതുമയുള്ള കാര്യമല്ല. പ്രണവ് മോഹന്‍ലാലും, കാളിദാസുമൊക്കെ നായകന്മാരായി അരങ്ങേറ്റം കുറിക്കുന്നിടത്തേക്ക് മറ്റൊരു താരപുത്രനും മലയാള സിനിമയിലെ നായകനായി എത്തുകയാണ്. മുകേഷിന്റെ മകന് ശ്രാവണ്‍ ആണ് ‘കല്യാണം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. താരപുത്രന്റെ പുതിയ ചിത്രത്തെക്കുറിച്ച് നേരെത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. രാജേഷ് ആര് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖ താരം വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായികായി എത്തുന്നത്. മുകേഷും ഒരു സുപ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ടാകും. സുമേഷ് മധു, ഗോവിന്ദ് വിജയ്, സംവിധായകനായ രാജേഷ് ആര് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments