മലയാളത്തില്‍ സംഗീത പ്രമേയമായ ചിത്രങ്ങള്‍ കുറവാണ്. അത്തരം പ്രമേയത്തില്‍ വലിയ വിജമായി തീര്‍ന്ന ഒരു ചിത്രമാണ് ഭരതം.സിബി മലയില്‍ – ലോഹിതദാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭരതത്തിന്റെ അണിയറ കഥകളിലേയ്ക്ക്.
മോഹന്‍ലാല്‍, മുരളി, നെടുമുടി വേണു, ഉര്‍വശി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഭരതത്തിനു വേണ്ടി ആദ്യം ലോഹിതദാസ് ഒരുക്കിയത് അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമായിരുന്നു. സ്നേഹത്തിന്റെയും പരിഭാവത്തിന്റെയും കഥ. എന്നാല്‍ ചിത്രത്തിന്റെ പൂജാ വേളയില്‍ ഈ ചിത്രത്തിന്റെ കഥയ്ക്ക് ബാലചന്ദ്ര മേനോന് ഒരുക്കിയ ”ഒരു പൈങ്കിളികഥ” എന്ന ചിത്രവുമായി സാമ്യമുണ്ടെന്നു തിരിച്ചറിഞ്ഞു. സംഭവം നായകന് മോഹന്‍ലാലിന്റെ കാതിലുമെത്തി.
ഈ കഥ എന്തായാലും ഇനി വേണ്ട. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ കഥ ലഭിച്ചാല്‍ ചിത്രവുമായി മുന്നോട്ടു പോകാമെന്നും ഇല്ലെങ്കില്‍ ഇത് ഇവിടെ വച്ച ഉപേക്ഷിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ 2 ദിവസം കൊണ്ട് ലോഹിതദാസ് മറ്റിരു കഥ പൂര്‍ത്തിയാക്കി.
സംവിധായകന് സിബി മലയിലിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തില്‍ നിന്നുമാണ് ലോഹിതദാസ് ഭരതത്തിന്റെ കഥ തയ്യാറാക്കിയത്. പുതിയ കഥയില്‍ വലിയ താത്പര്യമായ മോഹന്‍ലാല്‍ ചിത്രം വേഗം ഒരുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഭരതം പൂര്‍ത്തിയായി.
മോഹന്‍ലാലിനു ദേശീയ പുരസ്ക്കരമടക്കം 3 പുരസ്കാരങ്ങള്‍ ഭരതം സ്വന്തമാക്കി. കൂടാതെ അഞ്ചു സംസ്ഥാന പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
Post Your Comments