സംവിധായകന് വിനയന് ഇല്ലായിരുന്നുവെങ്കില്‍ തന്റെ മക്കള്‍ മലയാള സിനിമയില്‍ താരങ്ങള്‍ ആവുമായിരുന്നില്ലയെന്നു നടി മല്ലിക സുകുമാരന്‍. കലാഭവന്‍ മണിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് മല്ലിക ഇത് പറയുന്നത്.
സിനിമയില്‍ ആധിപത്യം ഉള്ളവര്‍ ആയ അധികാരം ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നു മല്ലിക പറഞ്ഞു. അങ്ങനെ സിനിമയില്‍ വിളക്ക് നേരിട്ടവരാണ് തന്റെ ഭര്‍ത്താവ് സുകുമാരനും മകന് പൃഥ്വിരാജും. ഒരു വിഭാഗത്തിന്റെ ബഹിഷ്കരണ ആഹ്വാനത്തില്‍ മനസ്സുമടുത്ത് തിരിച്ചു വിദേശത്തെയ്ക്ക് പോകാന്‍ തുടങ്ങിയ മകനെ പിടിച്ചു നിര്‍ത്തിയത് താനാണ്. ആ സമയത്ത് ഒരു കൈതാങ്ങയിരുന്നു സംവിധായകന് വിനയന്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയന്‍സാര്‍ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവന്നുവെന്നും മല്ലിക പറഞ്ഞു.
”സുകുമാരനില്‍ തുടങ്ങിയ വനവാസ ജീവിതം അല്പസ്വല്പം പൃഥ്വിരാജിലേക്ക് പകരാന്‍ ശ്രമമുണ്ടായി. വിനയന് സാറിന്റെ സിനിമയില്‍ അഭിനയിച്ചതിന് മാപ്പ് പറണമെന്നായി. മാപ്പെന്ന വാക്കുതന്നെ വേണം ,ഖേദം എന്നത് പോരാന്നായി. അങ്ങിനെയിരിക്കെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുദ്വീപിലുടെ പൃഥ്വി വീണ്ടും സിനിമയിലെത്തി”. മല്ലിക പറയുന്നു
Post Your Comments