നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചില തരികിട നമ്പരുകളുമായി ജോയ് താക്കോല്ക്കാരന് വീണ്ടും അവതരിക്കുകയാണ്. പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാംഭാഗം ‘പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്’ നവംബര്‍ 17-ന് റിലീസ് ചെയ്യുമെന്ന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആക്ഷേപഹാസ്യമെന്ന ഗണത്തിലായിരുന്നു പുണ്യാളന്റെ ആദ്യഭാഗം കയ്യടി നേടിയത്.
സമകാലീന വിഷയങ്ങള്‍ നര്‍മത്തിന്റെ മേമ്പോടിയോടെ അവതരിപ്പിച്ചപ്പോള്‍ ജോയ് താക്കൊല്‍ക്കാരനും ടീമും തിയേറ്ററില്‍ നിറഞ്ഞു കളിച്ചു. ആനപിണ്ഡത്തില്‍ നിന്ന് ചന്ദനത്തിരി നിര്‍മിച്ച് ബിസിനസ്സില്‍ ക്ലച്ച് പിടിച്ച താക്കോല്ക്കാരന് പുതിയ ബിസിനസ് സംഭരംഭവുമായിട്ടാണ് പുണ്യാളന് 2-വില്‍ എത്തുന്നത്. ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ക്യാപ്റ്റന്‍’, ‘ആട് 2’ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റു ജയസൂര്യ ചിത്രങ്ങള്‍. മിഥുന് മാനുവല്‍ തോമസിന്റെ ‘ആട് 2’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.
Post Your Comments