ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ പുതിയ ലുക്ക് ആരെയുമൊന്നു അമ്പരപ്പിക്കും. ഒരു പാര്‍ട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലാണ് ദീപിക.നടന്മാരായ അര്‍മാന്‍ ജെയിനിനൊപ്പവും, ആദര്‍ ജെയിനിനൊപ്പവും നില്‍ക്കുന്ന ദീപികയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ദീപിക മദ്യപിക്കുന്നില്ല എന്നാല്‍ താരത്തിന്റെ ലക്കുകെട്ട ചിത്രം സൂചിപ്പിക്കുന്നത് ദീപിക മദ്യലഹരിയില്‍ ആയിരുന്നെന്നാണ്. അര്‍മാന്റെയും, ആദറിന്റെയും തോളില്‍ തൂങ്ങിയാണ് ദീപികയുടെ നില്‍പ്പ്. സോഷ്യല്‍ മീഡിയയില്‍ ദീപികയെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി, താരത്തെ പിന്തുണയ്ക്കാനും ചിലര്‍ മറന്നില്ല. “എന്തിനും തുനിഞ്ഞു ഇറങ്ങുന്ന മദ്യപാനിയാണ് ഇവള്‍” എന്നൊക്കെയുള്ള ആരോപണമാണ് കൂടുതലായും ഉയരുന്നത്. വിമര്‍ശിക്കുന്നവരൊക്കെ മദ്യപിക്കാത്ത മാന്യമുഖങ്ങള്‍ ആണോയെന്നും, മറ്റുള്ളവന്റെ കാര്യങ്ങളില്‍ വ്യാകുലപ്പെടാതെ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാനും ദീപികയെ പിന്തുണച്ച് എത്തിയവരും പറയുന്നു.
Post Your Comments