ആറ് ഭാഷകളിലായി 2002 ൽ പുറത്തിറങ്ങിയ പ്രഭുദേവ ചിത്രമാണ് ചാർളി ചാപ്ലിൻ.വാണിജ്യാടിസ്ഥാനത്തിൽ വിജയം നേടിയ ചിത്രത്തിൽ പ്രഭു, അഭിരാമി, ഗായത്രി രഘുറാം, ലിവിങ്സ്റ്റൺ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനൊരുങ്ങുകയാണ് സംവിധായകൻ ശക്തി ചിദംബരം.
ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു.ഏറെ ജനശ്രദ്ധ നേടിയ ചിത്രത്തിന് അതുകൊണ്ടു തന്നെ എന്തുകൊണ്ട് ഒരു രണ്ടാം ഭാഗം ആയിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ചിത്രം പുറത്തിറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.പ്രഭുവും നിക്കി ഗൽറാണിയും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ.അടുത്തിടെ പുറത്തിങ്ങിയ കറുപ്പൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ തനിയ രവിചന്ദ്രനും ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.ആദ്യ ഭാഗത്തിൽ ചാർളി ,ചാപ്ലിൻ തുടങ്ങി രണ്ടു വ്യക്തികളിലൂടെയും അവർ തമ്മിലുണ്ടാകുന്ന ആശയകുഴപ്പങ്ങളുടെയുമാണ് ചിത്രം മുന്നോട്ട് പോയതെങ്കിൽ രണ്ടാം ഭാഗത്തിൽ ചാർളിയും ചാപ്ലിനും ഒരേ ഒരാളാണ്.ബാക്കി താരങ്ങളെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments