ലോക സൗന്ദര്യ മത്സര വേദികളിലെ മിന്നും താരങ്ങള്‍ ആയിരുന്നു സുസ്മിതയും ഐശ്വര്യയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ സുസ്മിത ഐശ്വര്യയെ മറികടന്നു ഒന്നാമതെത്തിയിരുന്നു. മത്സരത്തില്‍ ബുദ്ധിശക്തി തെളിയിക്കുന്ന ഒരു റൗണ്ട് ആണ് സുസ്മിതയ്ക്ക് നേട്ടമായത്. ഐശ്വര്യയേക്കാള്‍ വളരെ വ്യക്തമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ സുസ്മിത ഐശ്വര്യയെ പിന്നിലാക്കുകയായിരുന്നു.
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന ടിവി ഷോയിലെ റിഡ്ജ് ഫൊറെസ്റ്ററിന്റെ സ്വഭാവഗുണമുള്ള ആളിനെയാണോ അതോ മാസണ്‍ കാപ് വെല്ലിനെ പോലെയുള്ള വ്യക്തിയെയാണോ ജിവിത പങ്കാളിയായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഐശ്വര്യയോടുള്ള ചോദ്യം. മാസണ്‍ കാപ് വെല്ലിനെപ്പോലെയുള്ള വ്യക്തികളെയാണ് ആഗ്രഹിക്കുന്നതെന്ന് ഐശ്വര്യ വിധി കര്‍ത്താവിന്റെ ചോദ്യത്തിന് മറുപടി നല്‍കി. മാസണിന്റെ നര്‍മബോധവും, തന്റെ വ്യക്തിത്വവുമായി ചേര്‍ന്ന് പോകുമെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
മറിച്ച് സുസ്മിതയോടുള്ള ചോദ്യം വ്യക്തിപരമായിരുന്നില്ല രാജ്യത്തെ വസ്ത്ര പാരമ്പര്യത്തെക്കുറിച്ചായിരുന്നു സുസ്മിതയോട് ചോദിച്ചത്. വളരെ സൂഷ്മതയോടെയും പക്വമായ ഭാഷയോടെയും മറുപടി നല്‍കിയ സുസ്മിതയ്ക്ക് ഐശ്വര്യയേക്കാള്‍ പോയിന്റ് ലഭിച്ചു. മഹാത്മാഗാന്ധിയുടെ ഖാദിയില്‍ നിന്നാണ് രാജ്യത്തെ വസ്ത്ര പാരമ്പര്യം ആരംഭിച്ചതെന്നായിരുന്നു സുസ്മിതയുടെ ഉത്തരം.
Post Your Comments