അഭിഷേക് ബച്ചന് ചിത്രത്തില്‍ ഐശ്വര്യ റായ് നായികയായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. താരദമ്പതികളുടെ പുതിയ ചിത്രം കാണാന്‍ കാത്തിരുന്ന പ്രേക്ഷക സമൂഹത്തിനു നിരാശരാകേണ്ടി വരുമെന്നുള്ളതാണ് പുതിയ വാര്‍ത്ത, കാരണം അഭിഷേക് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം മൂളിയില്ല എന്നാണ് വിവരം. പുതിയ സിനിമയിലെ കഥാപാത്രം ഇഷ്ടമാകാത്തതിനാലാണ് ഐശ്വര്യ അഭിഷേക് ചിത്രത്തോട് ബൈ പറഞ്ഞത്. ഈ ചിത്രത്തിലേക്ക് നായികയാകാന്‍ ആദ്യം പരിഗണിച്ചത് പ്രിയങ്ക ചോപ്രയെയായിരുന്നു എന്നാല്‍ പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറി, പിന്നീട് അണിയറപ്രവര്‍ത്തകര്‍ ഐശ്വര്യയെ സമീപിച്ചു, ഐശ്വര്യയും ചിത്രത്തില്‍ നിന്ന് പിന്മാറുന്നതോടെ ദീപിക പദുകോണ്‍ ഈ ചിത്രം ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
Post Your Comments