ബോളിവുഡ് താരവും മോഡലുമായ സാഗരികയും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ഖാനും ഒന്നിക്കുന്നു. നവംബര്‍ 27നാണ്ഇവരുടെ വിവാഹം. എന്നാല്‍ വിവാഹം മാതാചാര പ്രകാരമായിരിക്കില്ലയെന്നു സഹീര്‍ വ്യക്തമാക്കി. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ നിയമരമായ കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തില്പ്രതികരിച്ചു.
‘വിവാഹത്തിന് ഒരു മതാചാരവും പിന്തുടരാന് താത്പര്യപ്പെടുന്നില്ല. മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹില്‍ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസില്‍ നിന്നും വിട്ടുനില്‍ക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പാര്‍ട്ടി കൊടുക്കും. മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം ഞങ്ങള്‍ ഒരുമിക്കും. മുംബൈയിലും പുണെയിലും വിവാഹത്തോടനുബന്ധിച്ചുള്ള പാര്‍ട്ടി നടത്തണമെന്നാണ് ആഗ്രഹം. വിവാഹാഘോഷത്തെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു ഒത്തുചേരലാക്കാനാണ് താല്പര്യം. സഹീര്‍ അഭിമുഖത്തില്‍ പറയുന്നു.
ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ട്. ഒരെതിര്പ്പുമുണ്ടായില്ലെന്ന് സഹീറും സാഗരികയും പറയുന്നു. ഒരേ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യുന്നതിനപ്പുറം വ്യക്തിയുടെ സ്വഭാവത്തിനാണ് തന്റെ മാതാപിക്കള്‍ മുന്‍ഗണന നല്‍കിയതെന്ന് സാഗരിക പറയുന്നു.
Post Your Comments