
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികയാണ് നയന്‍താര. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് മാത്രമാണ് താരം ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത്, അത്തരമൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോളിവുഡിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍. പുതിയ ചിത്രത്തില്‍ കളക്ടറുടെ വേഷത്തിലാണ് നയന്‍സ്. ജലക്ഷാമത്തിനു അറുതി വരുത്തനായി സാധാരണക്കാര്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗോപി നൈനറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം വെലൈക്കാരനാണ് പുറത്തിറങ്ങാനിരിക്കുന്ന നയന്‍സ് ചിത്രം. ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ഒന്ന്, രണ്ടു മലയാള ചിത്രങ്ങളിലും നയന്‍താര അടുത്ത വര്‍ഷം അഭിനയിക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയും നയന്‍താര ആണ്.
Post Your Comments