
രണ്ടു മൂന്ന്‍ ദിവസങ്ങളായി സോഷ്യല്‍ മീഡിയിലെ പ്രധാന താരമാണ് തെന്നിന്ത്യന്‍ നായിക അമല പോള്‍. ഇത്തവണ വിമര്‍ശനത്തിലൂടെയാണ് അമലയെ സോഷ്യല്‍ മീഡിയ സംഘം നേരിടുന്നത്. റോഡ് ടാക്സ് വെട്ടിച്ചതിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടം പിടിച്ച അമല പോള്‍ ബോട്ട് യാത്ര നടത്തിയതും ട്രോളര്‍മാര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഒരു സെല്‍ഫിയാണ് താരത്തിനെതിരെ തിരിയാന്‍ വിമര്‍ശകരെ പ്രേരിപ്പിക്കുന്നത്. ടാഗോര്‍ വചനം കടമെടുത്തു കൊണ്ടായിരുന്നു അമലയുടെ പുതിയ സെല്‍ഫി പോസ്റ്റ്. ഫോട്ടോയ്ക്ക് താഴെ താരത്തെ പരിഹസിച്ചു കൊണ്ട് ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ വേര്‍ഷന്‍ ഇതാദ്യമാണെന്നൊക്കെയുള്ള പരിഹാസമാണ് പോസ്റ്റിനു താഴെ നിറയുന്നത്.
Post Your Comments