സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ നിന്ന് ഒരു വാഴക്കുല മോഷണം പോയി. കേസ് തെളിയിച്ചതാകട്ടെ അല്‍ഫോണ്‍സ് പുത്രന്റെ പിതാവ് പുത്രന് പോളും. വാര്‍ത്ത അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചത്. കവലയിലെ ഒരു കടയില്‍ നിന്ന് തൊണ്ടിമുതല്‍ കണ്ടെടുക്കുകയും ചെയ്തു.
വാര്‍ത്ത അല്‍ഫോണ്‍സ് പുത്രന് ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചു. ‘എന്റെ അപ്പനാരാ പുത്രന്. സമയം കിട്ടുമ്ബോള് വാര്‍ത്ത വായിച്ചു നോക്കേണ. ചെറിയൊരു മോഷണകേസ് അപ്പന് തന്നെ കണ്ടുപിടിച്ചു’- അല്‍ഫോണ്‍സ് പുത്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പട്ടാപ്പകല്‍ വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്തായിരുന്നു കവര്‍ച്ച. ഏകദേശം 30 കിലോ തൂക്കമുള്ള പൂവന് കുലയാണ് നഷ്ടപ്പെട്ടത്. സ്വന്തം കൃഷിയിടത്തിലെ വിളവ നഷ്ടപ്പെട്ട സങ്കടത്തില്‍ അതിനെ കുറിച്ച അന്വേഷണം നടത്തി കണ്ടെത്തുകയും ചെയ്തു. ഒരു കടയില്‍ എത്തിയപ്പോള്‍, രണ്ടുപേര്‍ കുറച്ച് നേരം മുന്‍പ് ഒരു പൂവന്‍കുല വിറ്റുവെന്ന് മനസ്സിലായി. കുല കണ്ടപ്പോള്‍ അത് സ്വന്തം വീട്ടിലേതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ പഴക്കുല കടയുടമയ്ക്ക് വിറ്റത്. എന്നാല്‍ കടയുടമ പണം വാങ്ങാതെ അത് അദ്ദേഹത്തിന് തിരിച്ചു നല്കി.
Post Your Comments