സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ വീട്ടിലെ വാഴക്കുല മോഷണം പോയി. ഒടുവില്‍ അല്‍ഫോന്‍സ് പുത്രന്റെ പിതാവായ പുത്രന്റെ സഹായത്തോടെ വാഴക്കുല കണ്ടെത്തുകയും ചെയ്തു. വീട്ടുകാര്‍ പുറത്തു പോയ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ ആയിരം രൂപയോളം വില വരുന്ന പൂവന് പഴക്കുലയുമായി കടന്നു കളഞ്ഞത്. പൂവന്ക്കുലയിലെ ഒരു കായ പഴുത്തു നില്ക്കുന്നതായി അയല്‍വാസി പുത്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കന്യാകുമാരിയിലായിരുന്ന അല്‍ഫോന്‍സ് പുത്രന്റെ കുടുംബം തിരിച്ചെത്തിയതോടെ വാഴക്കുലയിലെ ഒന്ന് രണ്ടു പഴങ്ങള്‍ കൂടി പഴുത്തിരുന്നു. പഴങ്ങള്‍ കൂടുതല്‍ പാകമാകട്ടെ എന്ന് കരുതി പുത്രന് കുല വെട്ടിയിരുന്നില്ല. ഇതിനിടെ ഇദ്ദേഹം പുറത്തുപോയി തിരികെ എത്തിയപ്പോള്‍ വഴക്കുല ആരോ കവര്‍ന്നിരുന്നു, എന്നാല്‍ മോഷ്ടാക്കള്‍ക്ക് മുന്നില്‍ തോല്ക്കാന് പുത്രന് തയ്യാറായില്ല. അന്വേഷണവുമായി കവലയിലേക്ക് ഇറങ്ങി, ആരെങ്കിലും പൂവന്‍കുല കടയില്‍ വില്ക്കാന് കൊണ്ടു വന്നിട്ടുണ്ടോ? എന്നറിയുകയായിരുന്നു പുത്രന്റെ ഉദ്ദേശം. ഒടുവില്‍ അദ്ദേഹം വാഴക്കുല വിറ്റ കട കണ്ടെത്തി. കടക്കാരന് പുത്രന് പൈസ ഒന്നും നല്‍കാതെ ഭീമന് വാഴക്കുല തിരികെ നല്‍കുകയും ചെയ്തു. ആയിരം രൂപയോളം വില വരുന്ന പൂവന്‍കുല മോഷ്ടാക്കള്‍ കടയുടമയ്ക്ക് വിറ്റത് 450 രൂപയ്ക്കാണ്.
Post Your Comments