കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന് ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന തീരുമാനത്തില്‍ നിന്നും അന്വേഷണ സംഘം പിന്നോട്ടെന്നു സൂചന. ഗൂഢാലോചന കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോള്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്നയിരുന്നു ആദ്യം റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
കേസില്‍ ദിലീപിനെതിരെ കുറ്റപത്രം തയ്യാറായി കഴിഞ്ഞുവെന്നും ഉടനെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ത്വരിതഗതിയിലുള്ള അന്വേഷണം ആവശ്യമില്ലെന്നും പഴുതടച്ചുള്ള ഒരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.
തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് നടന് ദിലീപ് ആരോപിച്ചു. ഇതിനെ തുടര്‍ന്ന് കേസില്‍ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നടന്. ഡി.ജി.പി. ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി: ബി. സന്ധ്യയും വ്യാജതെളിവുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കത്തുനല്‍കി. ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റിനിര്‍ത്തി പുനരന്വേഷണം നടത്തണമെന്നും അതല്ലെങ്കില്‍ കേസ് സി.ബി.ഐക്കു വിടണമെന്നുമുള്ള ആവശ്യവും കത്തിലുണ്ട്.
Post Your Comments