നടന്‍ വെട്ടൂര്‍ പുരുഷന്‍ പ്രേക്ഷക ഹൃദയങ്ങളില്‍ എന്നും ജീവിക്കും. പൊക്കമില്ലാത്തതാണെന്‍റെ പൊക്കം എന്ന കുഞ്ഞുണ്ണി മാഷിന്റെ ചൊല്ല് അനര്‍ത്ഥമാക്കിയ കലാകാരനായിരുന്നു അദ്ദേഹം. വെട്ടൂര്‍ പുരുഷന്റെ വിയോഗത്തില്‍ വിനയന്‍, ഗിന്നസ് പക്രു, തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ രേഖപ്പെടുത്തി. വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപില്‍ രാജഗുരുവിന്റെ റോളിലെത്തിയ വെട്ടൂര്‍ പുരുഷന്‍ എണ്‍പത്കളുടെ കാലംമുതല്‍ക്കേ സിനിമയില്‍ സജീവമായിരുന്നു. 1984-ല്‍ പുറത്തിറങ്ങിയ ‘ഇതാ ഇന്നുമുതല്‍’ എന്ന ടി.എസ് സുരേഷ്ബാബു ചിത്രത്തില്‍ വെട്ടൂര്‍ പുരുഷനെയായിരുന്നു മെയിന്‍ കോമഡി ആര്‍ട്ടിസ്റ്റായി സംവിധായകന്‍ നിയോഗിച്ചത്.
ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ടായിരുന്നിട്ടും വെട്ടൂര്‍ പുരുഷന്റെ റോളിനാണ് ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത്. ‘നടീനടന്മാരെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ വെട്ടൂര്‍ പുരുഷന്‍, ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രത്തിലും പപ്പുവിനും ജഗതിക്കുമൊപ്പം തകര്‍ത്ത് അഭിനയിച്ചു. യുദ്ധഭൂമി, ബുള്ളറ്റ്, നാരദന്‍ കേരളത്തില്‍ തുടങ്ങിയവയാണ് വെട്ടൂര്‍ പുരുഷന്റെ മറ്റു ചിത്രങ്ങള്‍.
Post Your Comments