
ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഗൗരിയുടെ ഒരു ചിത്രമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗൗരിയുടെ ഇരിപ്പ്.
പ്രായത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്നും ഷാരൂഖിനെ പോലെ ഒരു വലിയ താരത്തിന്റെ ഭാര്യ ഇത്തരം കോലംകെട്ടല്‍ നിര്‍ത്തണമെന്നുമാണ് വിമര്‍ശകരുടെ ഉപദേശം. നിങ്ങള്‍ രണ്ടു മക്കളുടെ അമ്മയാണെന്നും ഇവര്‍ ഗൗരിയെ ഓര്‍മിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഗൗരിയുടെ മോശം വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചടങ്ങിനിടെ എടുത്ത ഫോട്ടോയാണ് വിവാദങ്ങളിലേക്ക് വഴിതുറന്നത്.
Post Your Comments