
തെന്നിന്ത്യന്‍ നടി പ്രത്യുഷ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്. പ്രത്യുഷയുടെ കാമുകനുമായുള്ള വിവാഹത്തിനു കാമുകന്റെ വീട്ടുകാര്‍ എതിര്‍ത്തത് പ്രത്യുഷയുടെ മനോനില തെറ്റിച്ചിരുന്നു, മാനസിക വിഷമം താങ്ങാന്‍ കഴിയാതെ പ്രത്യുഷ ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ നിഗമനം.
എന്നാല്‍ പ്രത്യുഷയുടേത് ഒരു മര്‍ഡര്‍ ആണെന്നും അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നടിയുടെ അമ്മ സരോജിനി വ്യക്തമാക്കി. തെലുങ്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സരോജിനിയുടെ പ്രതികരണം.
“സിനിമ ജീവിതത്തില്‍ അവള്‍ പൂര്‍ണ്ണ തൃപ്തയായിരുന്നു, അതിനാല്‍ ആത്മഹത്യയെക്കുറിച്ച് അവള്‍ ചിന്തിക്കുക പോലുമില്ല. ഞാന്‍ കാണുമ്പോഴൊക്കെ സന്തോഷവതിയായിരുന്നു അവള്‍. കാമുകന്‍ സിദ്ധാര്‍ത്ഥ റെഡ്ഡിയുടെ സഹായത്തോടെ ചില ഉന്നത വ്യക്തികളാണ് അവളുടെ മരണത്തിനു പിന്നിലെന്നും ഇവര്‍ ആരോപിച്ചു. അവളുടെ ശരീരം സംസ്കരിക്കുമ്പോള്‍ ഒന്നും എനിക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു, അവരാണ് കേസിന്റെ ഗതി തിരിച്ചു വിട്ടത്”, സരോജിനി വ്യക്തമാക്കി.
പ്രത്യുഷയുടെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി ഫോറന്‍സിക് വിദഗ്ദ്ധന്‍ മുനിസ്വാമി ആയിരുന്നു ആദ്യം രംഗത്ത് വന്നത്. കൂട്ടമാനഭംഗത്തിനിരയായ പ്രത്യുഷയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
Post Your Comments