ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ കൊണ്ടുപോകുന്നതിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇരകളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തിയെ വികസനം എന്ന് വിളിക്കാന്‍ സാധിക്കുകയില്ലെന്ന് മുരളി ഗോപി പറയുന്നു. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം.
മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘വികസനം’ ആരുടെ നെഞ്ചിലൂടെയാണോ, അവരുമായി സമവായം സ്ഥാപിക്കാതെ അത് പ്രാവര്‍ത്തികമാക്കുമ്ബോള്‍ അവിടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളെ സൃഷ്ടിക്കുന്ന ‘വികസന”ത്തിന്റെ പേര് വികസനം എന്നല്ല, ‘പുഞ്ചിരിക്കുന്ന കടുംകൈ’ എന്നാണ്.
Post Your Comments