എം.ടിയുടെ തിരക്കഥയില്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ‘മഹാഭാരതം’ ബിഗ്സ്ക്രീനില്‍ എത്തും മുന്‍പേ ചിത്രത്തിന് ഒരു ഓസ്കാര്‍ ലഭിച്ചേക്കാം, അത് എന്തെന്നാല്‍ മഹാഭാരതത്തിനു മുന്നോടിയായി വി.എ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒടിയന്‍’ ബോക്സോഫീസില്‍ വെന്നിക്കൊടി പാറിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക മഹാഭാരതം എന്ന ചിത്രത്തിനായിരിക്കും. ഒടിയന്‍ സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമായാല്‍ ‘മഹാഭാരതം’ സംവിധായകന്റെ കൂടി മികവിനാല്‍ ദൃശ്യമാകുന്ന സിനിമയാകും എന്ന ആത്മവിശ്വാസത്തോടെ പ്രേക്ഷകര്‍ക്ക് തിയേറ്ററിനുള്ളില്‍ പ്രവേശിക്കാം.
ഒടിയനിലെ മേക്കിംഗ് സാധ്യതകള്‍ വി.എ ശ്രീകുമാര്‍ മേനോന്‍ തെറ്റില്ലാത്ത വിധം ചെയ്തെടുത്താല്‍ ധൈര്യമായി മഹാഭാരതത്തിന്റെ സംവിധാനത്തിലും പ്രതീക്ഷ വയ്ക്കാം, മറ്റൊരു തരത്തില്‍ വി.എ ശ്രീകുമാര്‍ എന്ന സംവിധായകന് ഇതൊരു ഭാഗ്യപരീക്ഷണം കൂടിയാണ്. ‘ഒടിയന്‍’ തിയേറ്ററില്‍ ഓടാതെ ഇരുന്നാല്‍ മഹാഭാരതമെന്ന ചിത്രത്തിനോടുള്ള പ്രേക്ഷക പ്രതീക്ഷകള്‍ക്ക് അല്‍പം നിറംമങ്ങുമെന്നതാണ് മറ്റൊരു വസ്തുത. എം.ടി എന്ന തിരക്കഥാകൃത്തിന്റെ നാമം ആ പ്രതീക്ഷകള്‍ക്ക് കനം വര്‍ദ്ധിപ്പിക്കുമെങ്കിലും പുത്തന്‍ സാങ്കേതിക സാധ്യതകള്‍ നന്നായി ഉപയോഗപ്പെടുത്തിയില്ല എങ്കില്‍ കാലഘട്ടത്തോട് സംവദിക്കുന്ന സിനിമയായി മാറുന്നതില്‍ മഹാഭാരതം പരാജയപ്പെട്ടെക്കാം. ഒടിയന്‍ സംവിധായകന്റെ അത്ഭുതത്താല്‍ വാഴ്ത്തപ്പെടുന്ന സിനിമയായി മാറിയാല്‍ നമുക്ക് സധൈര്യം കാത്തിരിക്കാം മഹാഭാരതം എന്ന മറ്റൊരു വിസ്മയത്തിനായി.
Post Your Comments