നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭുദേവ സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നു. ‘കറുപ്പ് രാജ വെള്ളൈ രാജ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ താര നിര്‍ണയം ഒദ്യോഗികമായി സ്ഥിരീകരിച്ചു. കോളിവുഡ് സൂപ്പര്‍ താരങ്ങളായ വിശാലും, കാര്‍ത്തിയുമാണ് പ്രഭുദേവയുടെ പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഹാരിസ് ജയരാജ് ആണ് മ്യൂസിക് വിഭാഗം കൈകാര്യം ചെയ്യുന്നത്. ഒരു പക്കാ ഫെസ്റ്റിവല്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വനമകനിലൂടെ ശ്രദ്ധ നേടിയ സയ്യേശ സൈഗാള്‍ ആണ് നയികയായി അഭിനയിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത വിജയ് ചിത്രം പോക്കിരി ബോക്സോഫീസില്‍ വന്‍വിജയം സ്വന്തമാക്കിയിരുന്നു. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments