ഉത്തർപ്രദേശിലെ മഥുര റെയിൽവെ സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കെത്തിയ ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയെ വരവേറ്റത് കലിപൂണ്ട കാള. സംഭവത്തെ തുടര്ന്ന് പ്ലാറ്റ്ഫോമിലെ കന്നുകാലിശല്യം തടയാൻ നടപടിയെടുത്തില്ലെന്നാരോപിച്ചു മഥുര സ്റ്റേഷൻ മാനേജർ കെ.എൽ.മീണയെ റെയിൽവേ സസ്പെൻഡ് ചെയ്തു.
എംപിമാർ അവരവരുടെ മണ്ഡലത്തിലെ റെയിൽവെ സ്റ്റേഷനിൽ പരിശോധന നടത്തുകയും അപര്യാപ്തതകൾ മനസിലാക്കി റിപ്പോർട്ട് ചെയ്യണമെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്ന്ന് ബുധനാഴ്ച ഹേമാമാലിനിയും സംഘവും റെയിൽവെ സ്റ്റേഷനിൽ മിന്നൽപരിശോധന നടത്തുമ്പോഴായിരുന്നു പ്ലാറ്റ്ഫോമിലൂടെ കൊമ്പും കുലുക്കി കാളയെത്തിയത്. സംഭവത്തെപ്പറ്റി റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments