ബോളിവുഡ് ഇപ്പോള്‍ ജീവചരിത്ര സിനിമകളുടെ പിന്നാലെയാണ്. പത്മാവതിയ്ക്ക് ശേഷം ബോളിവുഡിലെ ഏറെ ചര്‍ച്ചയായ എഴുത്തുകാരായിരുന്ന അമൃത പ്രിതത്തിന്റെയും സാഹീര്‍ ലുധിയാന്‍വിയുടെയും പ്രണയം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന് സഞ്ജയ് ലീല ഭന്‍സാലി.
അഭിഷേക് ബച്ചന് നായകനായി എത്തുന്ന ചിത്രത്തില്‍ അമൃത പ്രിതമായി വേഷമിടുക ദീപിക പദുക്കോണ്‍ ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവില്‍ ദീപികയിലെത്തുകയായിരുന്നു.
Post Your Comments