BollywoodCinemaIndian Cinema

“എന്റെ കഴിവുകള്‍ ഞാന്‍ തിരിച്ചറിയുന്നത് അവള്‍ വന്നതിന് ശേഷമാണ്” -വിരാട് കോഹ്ലി

അനുഷ്കയെക്കുറിച്ച് പറയുമ്പോൾ വിരാടിന് വാക്കുകൾ തികയുന്നില്ല.ജീവിതത്തിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അനുഷ്‌ക തനിക്ക് കരുത്ത് പകർന്നു എന്നാണു കോഹ്ലി പറയുന്നത്.തന്നെ ഒരു നല്ല മനുഷ്യനാക്കി തീര്‍ത്തത് കാമുകി അനുഷ്‌ക ശര്‍മയാണെന്ന് ക്രിക്കറ്റ് താരം പറയുന്നു . ‘ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം അനുഷ്കയെക്കുറിച്ച് വാചാലയായത്.

‘അനുഷ്‌ക എന്റെ ജീവിതത്തിലെ ഭാഗ്യമാണ്. ബുദ്ധിയും വെളിവുമില്ലാത്ത ഒരാളായിരുന്നു ഞാന്‍. എന്നാല്‍ എന്റെ ജീവിതത്തില്‍ അവള്‍ കടന്നു വന്നപ്പോള്‍ ഞാനാകെ മാറി.നാല് വര്‍ഷങ്ങളിലേറെയായി അവള്‍ എന്റെ കൂടെയുണ്ട്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും ദേഷ്യം നിയന്ത്രിക്കാനും അവളെന്നെ പഠിപ്പിച്ചു. എന്റെ കഴിവുകള്‍ ഞാന്‍ തിരിച്ചറിയുന്നത് അവള്‍ വന്നതിന് ശേഷമാണ്.”കോഹ്ലി പറഞ്ഞു .അതേസമയം താൻ കാരണം അനുഷ്കയ്ക്ക് ഒരുപാടു ആളുകളിൽ നിന്നും പല തരത്തിലുള്ള പരാമർശങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ടെന്നും തന്റെ കുറ്റത്തിന് അനുഷ്‌കയെ കുറ്റപ്പെടുത്തുന്നത് ശരിയായ പ്രവൃത്തി അല്ലെന്നും കോഹ്ലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button