CinemaMollywood

“കവിക്ക് എന്തും എഴുതാം. എങ്ങനെയും. ആശയങ്ങൾക്കും ആവിഷ്‌ക്കാരങ്ങൾക്കും അതിരുകളില്ല”

സിനിമാപാട്ടെഴുത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്കായി നടത്തിയ ശില്പശാല അവസാനിച്ചു.മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്ട) കുമരനാശാൻ സ്മാരക സമിതിയുമായി ചേർന്നാണ് ശിൽപ്പശാല നടത്തിയത്. കുമാരനാശാൻ അന്ത്യവിശ്രമം കൊളളുന്ന ആലപ്പുഴ ജില്ലയിലെ പല്ലന കുമാരകോടിയിൽആണ് മൂന്നു ദിവസം നീണ്ട ശിലാപശാല നടന്നത്.

ചലച്ചിത്ര ഗാനങ്ങൾ കവിതകളുമായി താരതമ്യം ചെയ്യരുതെന്നതായിരുന്നു ക്ലാസ് നയിച്ചവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്. ‘കവിക്ക് എന്തും എഴുതാം.ആശയങ്ങൾക്കും ആവിഷ്‌ക്കാരങ്ങൾക്കും അതിരുകളില്ല. കവിതയുടെ ഭാഷയും രൂപവുമെല്ലാം നിശ്ചയിക്കുന്നതിനുളള അവകാശം കവിക്കുണ്ട്. അത് ചോദ്യം ചെയ്യപ്പെടാനും പാടില്ല.കവിയുടെ സ്വാതന്ത്ര്യത്തെപ്പറ്റി വ്യക്തമായി പറഞ്ഞ ബിജിബാൽ, ചലച്ചിത്രഗാനരചയിതാവിന്റെ സ്വാതന്ത്ര്യമില്ലായ്മയെപ്പറ്റിയും വിശദീകരിച്ചു.

നഷ്ടപ്രണയത്തിന്റെ വേദനകൾ താലോലിച്ചാണ് ഇന്നും വിരഹഗാനങ്ങളെഴുതാറുളളതെന്നായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരി പുതുതലമുറയിലെ എഴുത്തുകാരോട് പറഞ്ഞത്.സിനിമാപാട്ടിൽ വരേണ്യപദങ്ങൾ മാത്രം മതിയോയെന്ന ചർച്ചയ്ക്ക് അനിൽ പനച്ചൂരാന്റെ വാക്കുകൾ വഴിവച്ചു. ജിമിക്കി കമ്മൽ പാട്ടിനെ മുൻനിർത്തിയായിരുന്നു ചർച്ച. ഒറ്റവരികൊണ്ട് സംവിധായകന്റെ ഹൃദയത്തിൽ ഇടംപിടിച്ച പാട്ടെഴുത്തുകാരുണ്ട്. അങ്ങനെയൊരാളെപ്പറ്റി പറഞ്ഞത് സംവിധായകൻ ലാൽജോസാണ്.വിടുവായൻ തവളകൾ. ഒരിക്കലും കേട്ടിട്ടില്ലാത്ത വാക്ക്.യാദൃശ്ചികമായി കേട്ട കവിതയുടെ ഉടമ അനിൽ പനച്ചൂരാൻ അങ്ങനെ സിനിമാക്കാരനുമായി.

സിനിമാ പാട്ടുകൾ പാക്കേജായി മാറുന്നതിനെപ്പറ്റിയും ചിലർ പറഞ്ഞു.സംഗീത സംവിധായകൻ പാട്ടിന് മൊത്തത്തിൽ കരാറെടുക്കും. പാട്ടെഴുത്ത്, ആലാപനം എന്നിവയെല്ലാം ഈ കരാറിൽ ഉൾപ്പെടും. എഴുത്തുകാരനെയും പാട്ടുകാരെയും സംഗീത സംവിധായകൻനിശ്ചയിക്കും. ഗോഡ്ഫാദർമാരില്ലാത്ത. പാട്ടെഴുത്തുകാരുടെ അവസരം നഷ്ടമാകാൻ പാക്കേജ് സമ്പ്രദായം വഴിവയ്ക്കുമെന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ വികാരം.മൂന്ന് ദിവസം നിണ്ട ശിൽപ്പശാലയിൽ 56 പേരാണ് പങ്കെടുത്തത്.മോഹൻ സിത്താര ,ഷിബു ചക്രവർത്തി, രാജീവ് ആലുങ്കൽ, ബീയാർ പ്രസാദ്, സന്തോഷ് വർമ, ഹരി നാരായണൻ, മധു വാസുദേവ്, ദേവദാസ് എന്നീ പാട്ടെഴുത്തുകാരും ക്ലാസ് നയിച്ചു.സംവിധായകരായ സിബി മലയിൽ, എ.കെ. സാജൻ, ഷാജി പാണ്ഡവത്ത്, സുന്ദർദാസ്, ഷാജൂൺ കര്യാൽ തിരക്കഥാ കൃത്ത് ചെറിയാൻ കൽപ്പകവാടി എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button