CinemaFilm ArticlesGeneralLatest NewsMollywoodNEWSNostalgiaWOODs

മോഹൻലാലിനായി രചിക്കപ്പെട്ട 3 ചിത്രങ്ങള്‍; എന്നാല്‍ നായകനായത് പൃഥ്വിരാജ്..!

ഒരാള്‍ക്കായി വരുന്ന വേഷങ്ങള്‍ ചില അപ്രതീക്ഷിത കാരണങ്ങളിലൂടെ മറ്റൊരാള്‍ക്ക് ലഭിക്കുക സിനിമയില്‍ സജീവമാണ്. മലയാളത്തിന്റെ താരരാജാവ് മോഹലാലിനെ മനസ്സില്‍ കണ്ടുകൊണ്ട് അദ്ദേഹത്തിനായി എഴുതിയ ചില ചിത്രങ്ങളില്‍ മോഹന്‍ലാലിനു പകരം മറ്റു താരങ്ങള്‍ അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെ മോഹൻലാലിനായി രചിക്കപ്പെട്ട തിരക്കഥയിൽ പൃഥ്വിരാജ് എത്തിയത് മൂന്ന് തവണയാണ്. പലവിധ കാരണങ്ങളാൽ മോഹൻലാലിന് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് ഈ വേഷങ്ങൾ പ്രിത്വിരാജിനെ തേടിയെത്തിയത്. 2 ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒന്നും നേടാനാവാതെ പോയപ്പോൾ ഒരു ചിത്രം വിജയമായി മാറി.

ചക്രം

മോഹന്‍ലാല്‍ കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ചക്രം. മോഹന്‍ലാലിനൊപ്പം ദിലീപും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. തിരക്കഥാകൃത്തായ ലോഹിതദാസ് ആ ചിത്രം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ലോഹിതദാസിന്റെ സംവിധാനടത്തില്‍ മോഹന്‍ലാല്‍ -ദിലീപ് എന്നിവര്‍ക്ക് പകരംപൃഥ്വിരാജ് – വിജീഷ് കൂട്ട് കെട്ടില്‍ ചക്രം പൂര്‍ത്തിയായി. എന്നാല്‍ ചിത്രം വേണ്ടത്ര വിജയമായില്ല.

വെള്ളിത്തിര

‘എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു ‘ എന്ന തുടക്ക ചിത്രത്തിൽ മോഹൻലാൽ – ശങ്കർ കൂട്ടുകെട്ടിനെ ഒരുമിപ്പിച്ചുകൊണ്ടു സിനിമ ജീവിതം തുടങ്ങിയ ഭദ്രൻ മോഹന്‍ലാലിന്റെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ഒരുക്കിയ സംവിധായകനാണ്. സ്ഫടികത്തിനു ശേഷം ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ചു. എന്നാല്‍ ഭദ്രൻ ചിത്രത്തിന് മുന്‍പേ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ തയ്യാറാക്കിയ കഥയായിരുന്നു ‘ സ്വര്‍ണ്ണം’. പക്ഷേ , മോഹന്‍ലാലിന് ആ കഥയില്‍ വലിയ വിശ്വാസം വന്നില്ല. അതുകൊണ്ട് തന്നെ സ്വര്‍ണം സിനിമയാക്കുന്നതില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറി. ഇതോടെ ആ കഥയില്‍ ചില ഉടച്ച് വാര്‍ക്കലുകള്‍ നടത്തി വെള്ളിത്തിര എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഭദ്രന്‍ ചിത്രം പൂര്‍ത്തിയാക്കി.

പിക്കറ്റ് 43

മലയാള സിനിമയിലെ മികച്ച പട്ടാള ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ – മേജർ രവി. മോഹൻലാലിനെ നായകനാക്കി കീർത്തിചക്രയും പിന്നീട് കുരുക്ഷേത്ര , കാണ്ഡഹാര്‍ , കര്‍മ്മ യോദ്ധ തുടങ്ങിയ ചിത്രങ്ങള്‍ മേജര്‍ രവി – മോഹന്‍ലാല്‍ കൂട്ട് കെട്ടില്‍ പുറത്തിറങ്ങി. മേജര്‍ രവി മോഹന്‍ലാലിനോട് പിക്കറ്റ് 43യുടെ കഥ പറഞ്ഞു. കഥ ഇഷ്ടമായെങ്കിലും തല്‍ക്കാലം ഈ കഥ മറ്റൊരാളെ വെച്ച് ചെയ്യാന്‍ മോഹന്‍ലാല്‍ മേജര്‍ രവിയോട് പറഞ്ഞു. അങ്ങനെ മോഹൻലാൽ പിന്മാറിയ സാഹചര്യത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button