BollywoodCinemaGeneralNEWSWOODs

ദീപികയും രണ്‍വീറും തമ്മില്‍ പിരിയുന്നു?

ബോളിവുഡില്‍ വീണ്ടും പ്രണയ കലഹം. താര സുന്ദരി ദീപിക പദുക്കോണും നടന്‍ രണ്ബീറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നു ബിടൌന്‍ ചര്‍ച്ച. 2013ല്‍ ഗോയിലോണ്‍ കി രാസലീലയുടെ ഷൂട്ടിങ്ങിന് ഇടയിലായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. എന്നാല്‍ തങ്ങളുടെ ബന്ധത്തെ കുറിച്ച്‌ ഇരുവരും പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍വീറിന്റെ ട്വീറ്റുകള്‍ വിലയിരുത്തിയാണ് ആരാധകര്‍ ഇരുവര്‍ക്കും പ്രശ്നങ്ങള്‍ ഉടലെടുത്തതായി പറയുന്നത്.

സഞ്ജയ്‌ ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതിയില്‍ ഇരുവരും അഭിനയിക്കുന്നുണ്ട്. രണ്ട് ദിവസം മുന്‍പ് പത്മാവതിയുടെ 3D ലോഞ്ച് നടന്നിരുന്നു. ലോഞ്ചിന് പോവേണ്ടതില്ലെന്ന് പത്മാവതിയില്‍ ദീപികയുടെ സഹതാരങ്ങളായ ഷാഹിദ് കപൂറും, രണ്‍വീര്‍ സിങ്ങും തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനങ്ങളെ മാനിക്കാതെ ദീപിക ചടങ്ങില്‍ എത്തിയിരുന്നു. എന്നാല്‍ പരിപാടികളിലേക്ക് അതിഥികളെ പേരെടുത്ത് ക്ഷണിച്ച വ്യക്തി ദീപികയുടെ പേര് പറഞ്ഞിരുന്നില്ല. ഇതിലുള്ള ദേഷ്യമാണ് രണ്‍വീര്‍ ട്വീറ്റുകളിലൂടെ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button