നടന്‍ പാട്ടിന്റെ താളത്തിനൊപ്പം മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് കലാഭവന്‍ മണി. അകാലത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് വിനയനാണ്. കലാഭവന്‍ മണിയെ സ്‌നേഹിക്കുന്നവര്‍ക്കുള്ള സമര്‍പ്പണമാണ് ഈ സിനിമയെന്ന് വിനയന്‍ പറഞ്ഞു.
” ഇതൊരു ബയോപിക്കല്ല; കലാഭവന്‍ മണിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണ്. സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗത്തില്‍ ജനിച്ച് സിനിമയുടെ ലോകത്തേക്ക് കഴിവ് കൊണ്ടുമാത്രം പിടിച്ചു നിന്ന നടനാണ് മണി. അഭിനയത്തോടൊപ്പം നാടന്‍ പാട്ടും ജനകീയമാക്കി.
അവന്‍റെ കറുപ്പ് നിറം സിനിമാ രംഗത്തെ പലരില്‍ നിന്നും അകറ്റി. എന്നിട്ടും തന്‍റെ പ്രയത്‌നത്താല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. അവസാനം ഒരു ദുരന്തനാടകത്തിന്‍റെ കഥാപാത്രമായി അരങ്ങൊഴിഞ്ഞു. അങ്ങനെയാണ് ഈ ചിത്രത്തിന്‍റെ കഥ കടന്നുപോകുന്നത്”. വിനയന്‍ പറയുന്നു.
പുതുമുഖം താരം രാജാമണിയാണ് ചിത്രത്തിലെ നായകന്‍. ജോയ് മാത്യു, ഹണിറോസ്, സലിം കുമാര്‍, ധര്‍മ്മജന്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സൈജു കുറുിപ്പ് തുടങ്ങിയവര്‍ വേഷമിടുന്നു. ചിത്രത്തിന്‍റെ പൂജാ നാളെ നടക്കും. ചടങ്ങില്‍ മമ്മൂട്ടി വിശിഷ്ടാതിഥിയാകും. അല്‍ഫ ഫിലിംസിന്‍റെ ബാനറില്‍ ഗ്ലാസ്‌റ്റോണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉമ്മര്‍ മുഹമ്മദാണ് നിര്‍വഹിക്കുന്നത്.
Post Your Comments