![](/movie/wp-content/uploads/2017/11/Mridula-Vijay.jpg)
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി മൃദുല വിജയ്. മികച്ച അഭിനയമികവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം സിനിമാ സീരിയല്‍ മേഖലയിലെ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു.
സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ പലതും അഡ്ജെസ്റ്റ്മെന്റിന് തയ്യാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങള്‍ മാത്രമാണെന്ന് മൃദുല പറയുന്നു. അതുകൊണ്ട് ആ വേഷങ്ങള്‍ നിരസിച്ചു. കൂടാതെ എന്തിനും തയ്യാറായി നില്ക്കുന്ന പുതിയ തലമുറയിലെ ചിലര്‍ സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളില്‍ താത്പര്യമില്ലയെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.
കഴിവുള്ള കലാകാരന്മാര് ഒരുപാട് പേരുണ്ട്. തങ്ങളുടെ ഭാഗം നല്ലതാക്കണം എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. എന്നാല്‍ പരിചയ സമ്പന്നരായ ചിലര്‍ അഡ്ജെസ്റ്റ്മെന്റുകള്‍ക്കായി ആഗ്രഹിക്കുന്നതെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.
Post Your Comments