ജീവിതത്തിലെ ചില പ്രതിസന്ധികളില്‍ തളര്‍ന്നുപോയ സാഹചര്യമുണ്ടായിയെന്നു നടന് ബാല. ആ പ്രതിസന്ധിഘട്ടത്തില്‍ മൂന്നുവര്‍ഷത്തോളം സിനിമയില്‍ നിന്നും തനിക്ക് മാറി നില്ക്കേണ്ടിവന്നു. ഒരു സിനിമയിലും അഭിനയിക്കാതെ ഷോകളില്‍ പങ്കെടുക്കാതെ എല്ലാത്തില്‍ നിന്നും മാറി നിന്ന തന്നെ സിനിമയിലേയ്ക്ക് തിരികെ കൊണ്ട് വന്ന തരത്തെക്കുറിച്ചു ബാല മനസ്സുതുറക്കുന്നു.
നടന് സുധീര്‍ കരമനയാണ് വീണ്ടും താന്‍ സിനിമയില്‍ വരാന്‍ കാരണം. ജീവിതത്തിലെ പ്രതിസന്ധികളില്‍ കരുത്തായി കൂടെ നിന്നത് അദ്ദേഹമാണ്. വിഷമങ്ങളെക്കുറിച്ചു അദ്ദേഹത്തോട് മനസ്സുതുറന്നു സംസാരിച്ചിരുന്നു. തളരരുതെന്നും വര്‍ക്കൌട്ട് ചെയ്യണമെന്നും ജീവിതത്തില്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാന്‍ ഉണ്ടെന്നും അദ്ദേഹം ഉപദേശിച്ചു. ആ സ്നേഹമാണ് വീണ്ടും സിനിമയിലേയ്ക്ക് താന്‍ വരാന്‍ കാരണമെന്നും ഒരു അഭിമുഖത്തില്‍ ബാല വ്യക്തമാക്കി.
Post Your Comments