BollywoodLatest NewsMovie Gossips

ആളുകള്‍ അവരെക്കുറിച്ച് വേണ്ടാത്തത് എഴുതുന്നതെന്തിന്; ഐശ്വര്യയ്ക്ക് പിന്തുണയുമായി അഭിഷേക്

ബോളിവുഡില്‍ ഏറ്റവുമധികം ഗോസിപ്പുകള്‍ നേരിട്ട താരമാണ് ഐശ്വര്യ റായ്. സിനിമയിൽ നിന്ന് അൽപ്പം വിട്ടു നിന്നാലും അവരുടെ പിന്നാലെയാണ് ആരാധകരും മാധ്യമങ്ങളും.ഐശ്വര്യയെക്കുറിച്ച് ഓരോ ദിവസവും കേള്‍ക്കുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്.ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്ത്തി എത്തിയിരിക്കുകയാണ് ഭർത്താവ് അഭിഷേക് ബച്ചൻ.

ഈ പറയുന്നതെല്ലാം നുണയാണ്, അവരെക്കുറിച്ച് ഇങ്ങനെ വേണ്ടാത്തതൊന്നും എഴുതിപിടിപ്പിക്കരുത്. ആരാധ്യയുടെ കാര്യങ്ങള്‍ നോക്കി മകൾക്കു വേണ്ടി കഴിയുന്ന നല്ലൊരു അമ്മയാണ് അവര്‍. ഐശ്വര്യ വണ്ണം വെച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജീവിതത്തില്‍ ഒരു ദിവസം പോലും ജിമ്മില്‍ പോകാത്ത ആളാണ് ഐശ്വര്യ എന്ന് അവരെ അറിയാവുന്നവര്‍ക്ക് മുഴുവന്‍ അറിയാം. ധൂം 2വിന്‍റെ  ചിത്രീകരണ സമയത്ത് മാത്രമാണ് അവര്‍ ജിമ്മില്‍ പോയത്. അതും ഹൃ്ത്വിക്, ഉദയ്‌ചോപ്ര തുടങ്ങിയവരുടെ നിര്‍ബന്ധം മൂലം ചിത്രത്തിന് വേണ്ടി മാത്രം. അഭിഷേക് വ്യക്തമാക്കി.

ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ഒരു പരാതിയും പറയാത്ത ആളാണ് ഐശ്വര്യയെന്നും അഭിഷേക് പറഞ്ഞു. ഓരോ ദിവസവും പല മോശം കാര്യങ്ങളാണ് അവരെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ കാണുന്നത്. ഇതില്‍ താന്‍ അസ്വസ്ഥനാണെന്നും അഭിഷേക് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button