KollywoodLatest NewsMollywoodNEWS

ഇന്ത്യയില്‍ എവിടെയും സ്വത്ത് സമ്പാദിക്കാനുള്ള അവകാശം തനിക്കുണ്ട്’; വിമർശകർക്ക് മറുപടിയുമായി അമല പോൾ

നികുതി വെട്ടിച്ച സംഭവത്തില്‍ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടി അമല പോൾ വീണ്ടും രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമലപോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ടെന്നാണ് അമലയുടെ വിശദീകരണം.

കേരളത്തിലെ പണത്തിന്‍റെ മൂല്യം തന്നെയാണ് മറ്റിടങ്ങളിലും. ഇനി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മറ്റുള്ളവരുടെ അനുവാദം വേണമോയെന്നും അമല പരിഹസിക്കുന്നു.ഉദ്യോഗസ്ഥർ പോലും നിയമ വിരുദ്ധമായി കാണാത്ത കാര്യമാണ് തനിക്കെതിരെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ അമല കുറിപ്പിലുടനീളം തന്‍റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ്.

ഒരുപാട് മഹാന്മാരുടെ എണ്ണിയാലൊടുങ്ങാത്ത പ്രയത്നത്തിന്‍റെ ഫലമാണ് ഇന്നത്തെ ഇന്ത്യയെന്നും. ഭാവി തലമുറ അറിയപ്പെടുന്നത് കേരളീയനെന്നോ, തമിഴനെന്നോ, പഞ്ചാബിയെന്നോ ആയിരിക്കില്ല പകരം ഇന്ത്യന്‍ എന്ന പേരില്‍ മാത്രമാകുമെന്നും ദാരിദ്ര്യം, അഴിമതി, നിരക്ഷരത എന്നിവയോടായിരിക്കണം നമ്മള്‍ പടപൊരുതേണ്ടത് എന്നും താരം കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button