ആഡംബരം കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ പുതിയ വാദങ്ങളുമായി അമല പോൾ.ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നും അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും അമല വാദിക്കുന്നു.സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അമലയുടെ പ്രസ്താവന.കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു.
അതേസമയം, അമലയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് .വാഹന രജിസ്ട്രേഷന് സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലെന്ന് വിമർശകർ പറയുന്നു. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും,എല്ലാ വര്‍ഷവും കോടികള്‍ നികുതി അടയ്ക്കുന്നു എന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നുമാണ് മറ്റുചിലരുടെ അഭിപ്രായം.അമല പോൾ തന്റെ ബെൻസ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നും താരത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചന.
Post Your Comments