CinemaComing SoonFestivalIFFKIndian CinemaInternationalLatest NewsMollywood

സെക്‌സി ദുർഗ: കേരള പ്രീമിയർ തിരുവനന്തപുരത്ത്

KIF നടത്തിപ്പിനായുള്ള പണം സമാഹരിക്കുന്നതിലേക്കായി സെക്സി ദുർഗയുടെ കേരളത്തിലെ പ്രിമിയർ തിരുവനന്തപുരത്ത് ഏരീസ് പ്ളക്സിലെ ഓഡി -1 ൽ നടത്തുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ടൈഗർ അവാർഡ് നേടുന്ന ചലച്ചിത്രം എന്നതുൾപ്പെടെ അന്താരാഷ്ട്രതലത്തിൽ നിരവധി അവാർഡുകൾ സെക്സി ദുർഗയ്ക്ക് ലഭിച്ചിട്ടും കേരള ചലച്ചിത്ര അക്കാദമി ആ സിനിമയോട് ശത്രുതാപരമായ ഇടപെടലാണ്‌ നടത്തുന്നത്. സമാന്തരപ്രദർശനം നടത്തുന്നതിനുപോലും വേദി ലഭ്യമാക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി അധാർമികമായി ഇടപെടൽ നടത്തി. സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവൻ KIF ന്റെ നടത്തിപ്പിനായി ലഭ്യമാക്കുന്നത് അക്കാദമി ഇടപെട്ട് തടയുകയാണുണ്ടായത്. എന്നാൽ അക്കാദമിയുടെതിൽ നിന്നും വ്യത്യസ്തമായി ഇതര സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനുഭാവപൂർവമായ നിലപാടാണ്‌ സെക്സി ദുർഗയ്ക്ക് ലഭിക്കുന്നത്. KIF ന്റെ നടത്തിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രൊജക്ഷൻ സൗകര്യമുള്ള ഏരീസ് പ്ളക്സ് സൗജന്യമായി ലഭ്യമാക്കാമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌.

അഞ്ഞൂറുരൂപയുടെ സംഭാവന കൂപ്പൺ വിതരണം ചെയ്തുകൊണ്ടാണ്‌ സെക്സി ദുർഗയുടെ പ്രിമിയർ ഷോ നടത്തുക. എഴുനൂറുപേർക്കാണ്‌ ഏരീസ് പ്ളക്സിലെ ഓഡി-1 ൽ സിനിമ കാണാൻ അവസരമുണ്ടാവുക. സംഭാവനയായി ലഭിക്കുന്ന മുഴുവൻ തുകയും KIF ന്റെ നടത്തിപ്പിലേക്കായി നൽകുമെന്ന് നിവ് ആർട്ട് മൂവീസ് പ്രൊപ്രൈറ്ററും സെക്സി ദുർഗയുടെ പ്രൊഡ്യൂസറുമായ ഷാജി മാത്യു അറിയിച്ചിട്ടുണ്ട്.

കൂപ്പണുകൾ കാഴ്ച ചലച്ചിത്രവേദി പ്രവർത്തകർ വഴി വിതരണം ചെയ്യും. താല്പര്യമുള്ളവർ കാഴ്ച ചലച്ചിത്രവേദിയുടെ kfftvm@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments


Back to top button